ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ സംസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരമായ പാളയത്തെ എകെജി സെന്റർ നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മറ്റു പൊളിറ്റ്ബ്യൂറോ അംഗങ്ങൾ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും. എൽഡിഎഫ് ഘടകകക്ഷി നേതാക്കളെയും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.

നിലവിലെ എകെജി സെന്ററിന് എതിർവശത്ത് 31 സെന്റിലാണ് 9 നിലകളും 2 ഭൂഗർഭ പാർക്കിങ് നിലകളുമുള്ള പുതിയ ആസ്ഥാന മന്ദിരം നിർമിച്ചിരിക്കുന്നത്.പുതിയ കെട്ടിടത്തിൽ നാടമുറിക്കലും ശിലാഫലക അനാഛാദനവും നടത്തുമെങ്കിലും ഉദ്ഘാടന സമ്മേളനം പഴയ എകെജി സെന്ററിലെ ഹാളിലാണ്. പുതിയ ഓഫിസിലേക്ക് പ്രവർത്തനം പൂർണതോതിൽ മാറാൻ സമയമെടുക്കുമെന്നാണു നേതാക്കൾ വ്യക്തമാക്കുന്നത്.

English Summary:

New AKG Center Inauguration Tomorrow: Pinarayi Vijayan to Officiate

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com