ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത മാസത്തെ ക്ഷേമപെൻഷനൊപ്പം ഒരു മാസത്തെ കുടിശിക കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഉടൻ പ്രഖ്യാപിക്കാനിടയുള്ള നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങാതിരിക്കാനാണ് നേരത്തേയുള്ള ഇൗ സർക്കാർ അറിയിപ്പ്. ഇൗ മാസത്തെ പെൻഷൻ വിഷുവിനു മുൻപ് വിതരണം ചെയ്തിരുന്നു. കുടിശികയുള്ള 3 ഗഡുക്കളിൽ ഒരു ഗഡുവാണ് അടുത്തമാസത്തെ പെൻഷനൊപ്പം നൽകുക. 3,200 രൂപ വീതം ലഭിക്കും. അടുത്തമാസം 25ന് വിതരണം തുടങ്ങാനാണു സാധ്യത. 

English Summary:

Kerala Welfare Pension Update: Kerala's Welfare Pension recipients will receive ₹3200 next month, including arrears. The distribution is expected to begin on the 25th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com