ADVERTISEMENT

കൊച്ചി ∙ കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി യൂണിയനുകളെ നിശ്ചയിക്കാനുള്ള റഫറണ്ടം നീട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കരാർ ജീവനക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതെ റഫറണ്ടം നടത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കരാർ ജീവനക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി വിശദീകരണം തേടി. 120 ദിവസം ജോലി ചെയ്തിട്ടുള്ള കരാർ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.

കരാർ/ബദലി ജീവനക്കാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ റിട്ടേണിങ് ഓഫിസർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുണ്ടാകാത്തതിനാൽ റഫറണ്ടം നീട്ടിവയ്ക്കാൻ റിട്ടേണിങ് ഓഫിസർ നിർദേശം നൽകി. ഇതിനെതിരെ കെഎസ്ആർടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകി. റഗുലർ ജീവനക്കാരെ ഉൾപ്പെടുത്തി കെഎസ്ആർടിസി നൽകിയ പട്ടിക പ്രകാരം വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനും നിശ്ചയിച്ച പ്രകാരം 30 ന് റഫറണ്ടം നടത്താനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു അപ്പീൽ. അഡ്വ.എസ്.കെ.ആദിത്യൻ വഴിയാണ് അപ്പീൽ നൽകിയത്.

English Summary:

KSRTC Referendum Postponed: The Kerala High Court has postponed the KSRTC referendum following a legal challenge over the inclusion of contract employees in the voting process. The court's decision is based on an appeal arguing for the inclusion of contract employees who have worked for at least 120 days.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com