ADVERTISEMENT

പത്തനംതിട്ട ∙ ഏഴു വയസ്സുകാരിയെ 70 വയസ്സുകാരൻ പീഡിപ്പിച്ച സംഭവത്തിൽ വനിതാ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കേസെടുക്കാൻ വിസമ്മതിച്ചെന്ന് പരാതി. പത്തനംതിട്ട വനിതാ സ്റ്റേഷൻ എസ്ഐക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കൾ ശിശുക്ഷേമ സമിതിക്കു (സിഡബ്ല്യുസി) പരാതി നൽകിയത്. പ്രതിയെ പിന്നീട് കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. 

ട്യൂഷൻ ടീച്ചറുടെ പിതാവാണ് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചത്. ഈ പരാതിയുമായാണ് പിതാവ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെത്തിയത്. അപ്പോൾ കേസെടുക്കാനാകില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു. പ്രതിയുടെ ബന്ധുവിനെ വിവരങ്ങൾ അറിയിച്ചെന്നും ആരോപണമുണ്ട്. തുടർന്നാണു കുടുംബം ശിശുക്ഷേമ സമിതിയെ സമീപിച്ചത്. സിഡബ്ല്യുസി വഴി പരാതി നൽകിയപ്പോൾ പ്രതി മോഹനനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ജില്ലാ പൊലീസ് മേധാവിക്കു മുന്നിലെത്തി. ഇങ്ങനെ പരാതി വന്നിട്ടില്ലെന്നാണ് ആരോപണ വിധേയയായ വ്യക്തിയുടെ നിലപാട്. സിഡബ്ല്യുസി ആരോപണ വിധേയയായ എസ്ഐയിൽനിന്നു വിശദീകരണം തേടുമെന്നാണു സൂചന.

English Summary:

POCSO Case Delay: POCSO case refusal leads to police officer complaint in Kerala. A 70-year-old man's arrest for child molestation highlights the alleged negligence of the Pathanamthitta Women's Police Station in registering a timely complaint.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com