വിവാഹ വാഗ്ദാനം നൽകി യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ

Mail This Article
×
തിരുവനന്തപുരം ∙ കൊച്ചി സ്വദേശിനിയായ യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ പൊലീസുകാരനെ 7 മാസത്തിനു ശേഷം പിടികൂടി. സിറ്റി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറും കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയുമായ വിജയ് യശോദരനെ ആണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിലായിരുന്നു. വിജയ് തൃശൂർ ഐആർ ക്യാംപിൽ ആയിരുന്ന സമയത്താണ് സമൂഹമാധ്യമം വഴി ഇരുവരും പരിചയപ്പെട്ടത്. യുവതിക്കു വിവാഹ വാഗ്ദാനം നൽകുമ്പോൾ പൊലീസുകാരൻ വിവാഹിതനായിരുന്നു.
English Summary:
Kochi Doctor Rape Case: Kerala Policeman Arrested for Rape of Kochi Doctor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.