വഴിയോരത്തെ ഭക്ഷണാവശിഷ്ടം: അപകടകാരികളായി നായ്ക്കൾ

Mail This Article
തിരുവനന്തപുരം ∙ പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടം വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ പെരുകാനിടയാക്കുന്നു. വഴിയോരക്കടകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടം വേണ്ടതുപോലെ സംസ്കരിക്കുന്നില്ലെന്നും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങുന്ന ഇവ ഭക്ഷിക്കുന്ന തെരുവുനായ്ക്കൾക്ക് സാധാരണ നായ്ക്കളെക്കാൾ കരുത്തുണ്ടാകുന്നുവെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷണം തേടി ഇറങ്ങുന്ന ഇത്തരം നായ്ക്കൾ അപകടകാരികളായി മാറുന്നു.
-
Also Read
പേവിഷ മരണങ്ങൾ; ഒട്ടേറെ സംശയങ്ങൾ
ഇങ്ങനെ മാലിന്യം തള്ളുന്നതു തടയാൻ പിഴ ഈടാക്കി വരുന്നതായാണു തദ്ദേശ വകുപ്പിന്റെ നിലപാട്. 5 വർഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം ഇരട്ടിയായി. 2020 ൽ 1.60 ലക്ഷം പേരാണു നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയതെങ്കിൽ 2024 ൽ ഇത് 3.16 ലക്ഷമായി. പേപ്പട്ടിയുടെ കടിയേറ്റ് മരണമടയുന്നവരുടെ എണ്ണവും വർധിച്ചു. 2021 ൽ 11 പേർ മരിച്ച സ്ഥാനത്ത് 2024 ൽ 26 പേരാണ് പേവിഷബാധയേറ്റു മരിച്ചത്. 2025 ൽ 4 മാസത്തിനിടെ മാത്രം 14 പേർ മരിച്ചു.
2019 ൽ നടത്തിയ മൃഗസെൻസസ് പ്രകാരം സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കളുണ്ടെന്നാണു കണക്ക്. പിന്നീട് സെൻസസ് നടന്നിട്ടില്ല.
5 വർഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയവരുടെ എണ്ണം
2020– 1,60,438
2021– 2,21,379
2022– 2,88,866
2023–3,06,427
2024– 3,16,793
പേപ്പട്ടിയുടെ കടിയേറ്റ് മരിച്ചവരുടെ കണക്ക്
2020–5, 2021–11, 2022–27, 2023–25, 2024–26, 2025– 14