മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ വീട് പിടിച്ചെടുത്ത് സർക്കാർ ഓഫിസാക്കി

Mail This Article
മൂന്നാർ ∙ മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ കൈവശമിരുന്ന ഇക്കാ നഗറിലെ ഭൂമിയും വീടും പൊലീസ് കാവലിൽ ഇന്നലെ പുലർച്ചെ റവന്യു വകുപ്പ് ഏറ്റെടുത്തു. വീട് ദേവികുളം ഭൂമി പതിവ് (എൽഎ) സ്പെഷൽ തഹസിൽദാരുടെ ഓഫിസാക്കി മാറ്റിയെന്ന ബോർഡ് സ്ഥാപിച്ചു. പുലർച്ചെ 5.30നു ദേവികുളത്തുനിന്നു പുറപ്പെട്ട റവന്യു സംഘം എട്ടോടെ നടപടികൾ പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജേന്ദ്രൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഭൂമിയും വീടും ഏറ്റെടുക്കാൻ കലക്ടർ വി.വിഘ്നേശ്വരി ഉത്തരവിട്ടത്. ഇവിടെനിന്ന് 400 മീറ്റർ അകലെയുള്ള വീട്ടിലാണു രാജേന്ദ്രൻ താമസിക്കുന്നത്.
ഇക്കാനഗറിനു സമീപമുള്ള എംജി നഗറിൽ സർവേ നമ്പർ 912ൽ പെട്ട 5.68 സെന്റും വീടുമാണ് സ്പെഷൽ റവന്യു തഹസിൽദാർ എം.ഹരികുമാറിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തത്. തകർന്ന കെട്ടിടം ഓഫിസായി ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ എൽഎ തഹസിൽദാർ തീരുമാനമെടുക്കുമെന്ന് എം.ഹരികുമാർ പറഞ്ഞു.