ആലപ്പുഴയിലെ സ്വർണവ്യാപാരിയുടെ കസ്റ്റഡി മരണം; സയനൈഡ് മൂലമെന്ന് സ്ഥിരീകരണം

Mail This Article
×
ആലപ്പുഴ ∙ പൊലീസ് കസ്റ്റഡിയിലിരിക്കെ സ്വർണവ്യാപാരി പൊന്നാട് പണിക്കപ്പറമ്പിൽ രാധാകൃഷ്ണൻ (63) മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നാണെന്നു സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സയനൈഡ് ഇദ്ദേഹത്തിന്റെ ജ്വല്ലറിയിൽ നിന്നുള്ളതാണോ എന്നതാണ് ഇനി സ്ഥിരീകരിക്കേണ്ടത്. അതേസമയം, മോഷണമുതൽ വാങ്ങിയെന്ന പരാതിയിൽ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത കടുത്തുരുത്തി പൊലീസിന്റെ ഭാഗത്തു ചില ഗുരുതര വീഴ്ചകൾ സംഭവിച്ചതായി ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി: എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നതായി വിവരമുണ്ട്.
English Summary:
Gold Merchant Death in Police Custody: Cyanide poisoning caused the death of Radhakrishnan, a gold merchant in Alappuzha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.