മാർ അത്തനേഷ്യസ് യോഹാൻ: കോഫി ടേബിൾ ബുക്ക് പുറത്തിറക്കി

Mail This Article
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പ്രഥമ അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങളും സേവന പ്രവർത്തനങ്ങളും ഉൾപ്പെടുത്തി മനോരമ ബുക്സ് തയാറാക്കിയ ‘മെത്രാപ്പൊലീത്തൻ യോഹാൻ –1 എ പിൽഗ്രിമേജ് ഓഫ് ഹോപ് ആൻഡ് കംപാഷൻ’ എന്ന കോഫി ടേബിൾ ബുക്ക് പുറത്തിറക്കി.
ബുക്കിന്റെ ആദ്യകോപ്പി മലയാള മനോരമ പത്തനംതിട്ട യൂണിറ്റ് കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട് ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയ്ക്ക് നൽകി ആരിഫ് മുഹമ്മദ് ഖാൻ ബുക്ക് പ്രകാശനം ചെയ്തു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ്, യാക്കോബായ സഭ മൂവാറ്റുപുഴ– അങ്കമാലി റീജൻ അധ്യക്ഷൻ മാത്യൂസ് മാർ അന്തിമോസ്, സിഎസ്ഐ ഈസ്റ്റ് കേരള ഡയോസിസ് അധ്യക്ഷൻ ബിഷപ് വി.എസ്. ഫ്രാൻസിസ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അമേരിക്കൻ ഡയോസിസ് ബിഷപ് ഡാനിയേൽ മാർ തിമോത്തിയോസ്, മാത്യു ടി.തോമസ് എംഎൽഎ, സഭ സെക്രട്ടറി ഫാ.ഡോ. ഡാനിയൽ ജോൺസൺ, സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ തുടങ്ങിയവർ സംബന്ധിച്ചു.
അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ അപൂർവ ചിത്രങ്ങളും പ്രമുഖരുടെ സ്മരണകളും ഉൾപ്പെടുത്തിയിട്ടുണ്ട്.