ഹോർത്തൂസ് കൂട്ടായ്മ ഡാലസിൽ

Mail This Article
ഡാലസ് (യുഎസ്) ∙ മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ കേരളത്തിനു പുറത്തെ ആദ്യ സമ്മേളനം ഡാലസിൽ നടന്നു. വിവിധ അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മലയാളികൾ പങ്കെടുത്ത സൗഹൃദ സദസ്സ് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്തു. കാൻസർ ചികിത്സാ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനും നടനും ചലച്ചിത്ര നിർമാതാവുമായ തമ്പി ആന്റണി എഴുത്തനുഭവങ്ങൾ പങ്കുവച്ചു.
ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് അധ്യക്ഷത വഹിച്ചു. ജോജോ കോട്ടയ്ക്കൽ, ബാബു ചിറയിൽ, മാർട്ടിൻ ജോസഫ്, മധു, ബിനോ കല്ലുങ്കൽ, ഏബ്രഹാം ചെറിയാൻ, ജോസൺ എന്നിവർ രചനകൾ അവതരിപ്പിച്ചു. ഫോമ സതേൺ റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, ബിനോയ് സെബാസ്റ്റ്യൻ, രേഷ്മ രഞ്ജിത്, ഡക്സ്റ്റർ ഫെരേര തുടങ്ങിയവർ സാഹിത്യ സദസ്സിനു നേതൃത്വം നൽകി.