ഇന്ദിരാഗാന്ധിക്കെതിരെ അധിക്ഷേപം; ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ

Mail This Article
×
ഷൊർണൂർ (പാലക്കാട്) ∙ സമൂഹമാധ്യമത്തിലൂടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ചതിന് ആർഎസ്എസ് പ്രവർത്തകൻ ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണിക്കൃഷ്ണനെ (42) അറസ്റ്റ് ചെയ്തു. മേയ് 16ന് പോസ്റ്റ് ചെയ്ത സന്ദേശത്തെക്കുറിച്ചു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് അറിയിച്ചതിനെത്തുടർന്നു ഷൊർണൂർ പൊലീസ് കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
Indira Gandhi Defamation: RSS Worker Faces Remand in Shornur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.