സിഎംആർഎൽ കേസ്: 4 മാസം കൂടി തൽസ്ഥിതി തുടരാൻ നിർദേശം
Mail This Article
×
കൊച്ചി∙ സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണ റിപ്പോർട്ടിന്മേലുള്ള നടപടികളിൽ 4 മാസം കൂടി തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിച്ചു.
എസ്എഫ്‌ഐഒ സ്പെഷൽ കോടതി കേസെടുക്കാൻ നിർദേശിച്ചതു തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്നു ചൂണ്ടിക്കാട്ടി സിഎംആർഎൽ നൽകിയ ഹർജിയാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പരിഗണിച്ചത്. ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം, കേസെടുക്കാൻ ഉത്തരവിടുന്നതിനു മുൻപ് എല്ലാ കക്ഷികളുടെയും വാദം കേൾക്കണമെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി.
English Summary:
Four More Months: High Court Delays Action in CMRL Fraud Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.