വനിത മാക്സ് കൺസ്യൂമർ ഫെയറിൽ ജനത്തിരക്ക്

Mail This Article
കോട്ടയം ∙ കൺസ്യൂമർ എക്‌സിബിഷനുകളിൽ ഉൽപന്നവൈവിധ്യം നിറയ്ക്കുന്ന ബ്രാൻഡാണു വനിത. നാഗമ്പടം മൈതാനത്ത് 23ന് ആരംഭിച്ച വനിത മാക്സ് എക്‌സിബിഷൻ നൂറുകണക്കിന് ഉൽപന്നങ്ങൾ ശീതീകരിച്ച പവിലിയനുകളിൽ അവതരിപ്പിക്കുന്നു. വീട്ടാവശ്യത്തിനും വാണിജ്യാവശ്യങ്ങൾക്കും സമ്മാനമായി നൽകാനുമൊക്കെയുള്ള സാധനങ്ങൾ ഇവിടെനിന്നു വാങ്ങാം. അതിവിശാലമായ സ്റ്റാളുകളിൽ വിപണിയിലെ ഏറ്റവും ആകർഷകമായ ഓഫറുകളുമായാണ് ഇലക്ട്രോണിക്സ് പാർട്നറായ ബിസ്മി കണക്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽപനയ്ക്ക് ഒരുക്കുന്നത്. എസ്ബിഐ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ 8000 രൂപ വരെ കാഷ് ബാക്ക് ലഭിക്കും. 6490 രൂപ മുതൽ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനും 12,490 രൂപ മുതൽ ടോപ് ലോഡ് മെഷീനും ഇവിടെനിന്നു വാങ്ങാം. 24,990 രൂപയ്ക്കു മുതൽ ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ ലഭിക്കും.
സിംഗിൾ ഡോർ റഫ്രിജറേറ്റർ 9990 രൂപ മുതലും ഡബിൾ ഡോർ റഫ്രിജറേറ്റർ 18,990 രൂപ മുതലും വാങ്ങാം. സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകളും വൻവിലക്കുറവിൽ ബിസ്മി അവതരിപ്പിക്കുന്നുണ്ട്. റിഫ്രഷ്മെന്റ് പാർട്നറായി സൺടിപ്സ് ടീ മേളയിലുണ്ട്. ആരോഗ്യഗുണങ്ങളുള്ള വിവിധയിനം ചായകൾക്കു വിപണിയിൽ ട്രെൻഡിങ്ങാണു സൺടിപ്സ്. മേളയിലെ ഫർണിച്ചർ സോണിൽ ഫുൾഫോം സോഫകൾ 50% വരെ വിലക്കുറവിൽ ലഭിക്കും. ഡിറ്റ്സ് ഫർണിച്ചറും ബെഡ് റൂം സെറ്റുകൾക്ക് കോംപോ ഓഫറുകളുമായി ഗ്ലോറിയസ് ഫർണിച്ചറും മേളയെ ആകർഷകമാക്കുന്നു. ബാംബൂ കോർപറേഷന്റെ പവിലിയനിൽ കാഞ്ഞിരം തടിയിൽ നിർമിതമായ കുഷനുകളും മെത്തയുമുണ്ട്. ഹാൻഡ് മെയ്ഡ് ബെഡ് ലിനൻ, ടേബിൾ ലിനൻ എന്നിവയുടെ വിപുല ശേഖരവുമായി 4 വനിതകളുടെ സംരംഭമായ ഡ്രീംസ് സ്കെപ്സ് മേളയുടെ മറ്റൊരു ആകർഷണമാണ്. വിവിധതരം പൂച്ചെടികളും ഫലവൃക്ഷത്തൈകളും ചട്ടിയിൽ കായ്ക്കുന്ന കുടംപുളി എന്നിവയുടെ തൈകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
ആകർഷകമായ ഇഎംഐ വ്യവസ്ഥയിൽ സാധനങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. വിപണിയിലെ പുതിയ ബ്രാൻഡുകളും ഉൽപന്നങ്ങളും പരിചയപ്പെടാനും വാങ്ങാനും മികച്ച അവസരമാണു ‘വനിത’ ഈ പ്രദർശന- വിപണന മേളയിലൂടെ ഒരുക്കുന്നത്. വീട്ടാവശ്യത്തിനുള്ള ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽനിന്നു വാങ്ങി കലാപരിപാടികളിലും ലക്കി ഡ്രോ ഉൾപ്പെടെയുള്ള സമ്മാനപദ്ധതികളിലും പങ്കെടുത്ത് രുചികരമായ ഭക്ഷണവും ആസ്വദിച്ചു മടങ്ങാവുന്ന രീതിയിലാണു വനിത മാക്സ് ഒരുക്കിയിട്ടുള്ളത്. പ്രദർശനസമയം രാവിലെ 11 മുതൽ രാത്രി 9 വരെ. മലയാള മനോരമ പത്രത്തിലെ ഇന്നത്തെ ഈ വാർത്താ കട്ടിങ്ങുമായി വരുന്നവർക്കു വൈകിട്ട് 5 വരെ പ്രവേശനം സൗജന്യം. ഫ്യൂഷൻ സംഗീതം സാംസ്കാരിക വേദിയിൽ ഇന്നു വൈകിട്ട് 7ന് അമൃതും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീത പരിപാടി നടക്കും.