Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേറ്റ ഉപയോഗത്തിൽ ബിഎസ്എൻഎല്ലിന്റെ സെഞ്ചുറി; ഒരു ദിവസം 100 ടിബി കടന്നു

BSNL

കൊച്ചി∙ ഡേറ്റ ഉപയോഗത്തിൽ സെഞ്ചുറി നേടി ബിഎസ്എൻഎൽ. ബിഎസ്എൻഎൽ കേരള സർക്കിളിലെ ‍േഡറ്റ ഉപയോഗം ഒരു ദിവസം 100 ടിബി (ടെറാബൈറ്റ്) കടന്നു. ആദ്യമായാണു ബിഎസ്എൻഎൽ കേരള സർക്കിളിൽ ഒരു ദിവസത്തെ ഡേറ്റ ഉപയോഗം 100 ടിബി കടക്കുന്നത്. ടുജി, ത്രിജി ഉപയോക്താക്കൾ ആകെ ഉപയോഗിച്ചു തീർത്ത ഡേറ്റയാണു ഡേറ്റയാണു 100 ടിബി കടന്നത്.

ഞായറാഴ്ചയാണ് ഡേറ്റ ഉപയോഗത്തിൽ 100 ടിബി മാർക്ക് കടക്കാൻ ബിഎസ്എൻഎല്ലിനു സാധിച്ചത്. ടുജി ഉപയോക്താക്കൾ 5408.05 ജിബി ഡേറ്റയും ത്രിജി ഉപയോക്താക്കൾ 98032.22 ജിബി ഡേറ്റയും ഇന്നലെ ഉപയോഗിച്ചു. ആകെ 103440.27 ജിബി. അതായത് 101 ടിബി ഡേറ്റ ബിഎസ്എൻഎൽ ഉപയോക്താക്കൾ ഉപയോഗിച്ചു എന്നർഥം. 1024 ജിബിയാണ് ഒരു ടിബി. കഴിഞ്ഞ കുറച്ചു നാളായി ബിഎസ്എൻ‌എൽ ഡേറ്റ ഉപയോഗത്തിൽ മുന്നേറ്റമുണ്ടെന്നു അധികൃതർ പറഞ്ഞു.

1099 രൂപയ്ക്കു 30 ദിവസത്തേക്ക് അൺലിമിറ്റഡ് ഡേറ്റ ഉപയോഹം നൽകുന്ന പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. കൂടാതെ ഹോളി ഓഫറായി അധിക ഡേറ്റ ഓഫറും നൽകിയിരുന്നു. 156, 198, 292, 549 ഡാറ്റാ വൗച്ചറുകൾക്കു യഥാക്രമം നാലു ജിബി (10 ദിവസം), ഏഴു ജിബി (24 ദിവസം), 14 ജിബി (30 ദിവസം), 30 ജിബി (30 ദിവസം) എന്നിങ്ങനെയായിരുന്നു ഹോളി ഓഫർ.

കഴിഞ്ഞ ദിവസം മുതൽ 339 രൂപയ്ക്കു ദിവസം രണ്ടു ജിബി ഡേറ്റ ഉപയോഗിക്കാവുന്ന പ്ലാനും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. ഇതെല്ലാമാണു കേരള സർക്കിളിൽ ഇത്തരത്തിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതെന്ന് അധികൃതർ പറയുന്നു.

Your Rating: