Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്യോഗസ്ഥർ 15 ദിവസത്തിനുള്ളിൽ സ്വത്ത് വെളിപ്പെടുത്തണം: ആദിത്യനാഥ്

Yogi Adityanath

ലക്നൗ∙ അധികാരത്തിലേറി ആദ്യ ദിവസം തന്നെ ഭരണചക്രത്തെ ശുദ്ധീകരിക്കാനുള്ള നടപടികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 15 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥരെല്ലാരും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണമെന്നാണു നിർദേശം. സമാന നിർദേശം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ മന്ത്രിമാർക്കും ആദിത്യനാഥ് നൽകിയിരുന്നു. മാത്രമല്ല, ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രിക പ്രാവർത്തികമാക്കാനുള്ള നടപടികൾ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

65ൽ പരം മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ എല്ലാവർക്കും ബിജെപിയുടെ പ്രകടനപത്രികയുടെ പകർപ്പു നൽകിയിട്ടുണ്ട്. ഓരോ വകുപ്പുകൾക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും ഇവരോടു നിർദേശിച്ചിട്ടുണ്ട്. അഴിമതിയെ തുടച്ചുനീക്കുകയെന്നതാണ് ബിജെപിയുടെ പ്രധാന അജൻഡയെന്ന് ക്യാബിനറ്റ് മന്ത്രി ശ്രീകാന്ത് ശർമ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Your Rating: