ന്യൂഡൽഹി ∙ 64–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് സുരഭിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം. അക്ഷയ് കുമാറാണ് മികച്ച നടൻ (റുസ്തം). മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗാരേജ്, പുലിമുരുകൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലിന് ജൂറിയുടെ പ്രത്യേക പരാമർശം. മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു.
∙ മികച്ച സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത് (കാട് പൂക്കുന്നനേരം)
∙ മികച്ച തിരക്കഥ: ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം)
∙ മികച്ച സംഘട്ടന സംവിധാനം: പീറ്റർ ഹെയ്ൻ (പുലിമുരുകൻ)
∙ മികച്ച ബാലതാരം: കുഞ്ഞു ദൈവം (ആദിഷ് പ്രവീൺ), നൂർ ഇസ്ലാം, മനോഹര. കെ.
മറ്റു ദേശീയ പുരസ്കാരങ്ങൾ
∙ മികച്ച സിനിമ: കാസവ് (മറാഠി)
∙ മികച്ച സംവിധായകൻ: രാജേഷ് മപുസ്കർ( ചിത്രം വെൻറിലേറ്റർ)
∙ ജനപ്രിയ ചിത്രം: ശതമാനം ഭവതി (തെലുങ്ക്)
∙ മികച്ച സഹനടി: സൈറ വാസിം (ദംഗൽ– ഹിന്ദി).
∙ മികച്ച സഹനടൻ: മനോജ് ജോഷി
∙ പ്രത്യേക ജൂറി പരാമര്‍ശം: ആദിൽ ഹുസൈൻ (മുക്തിഭവൻ)
∙ ഛായാഗ്രാഹകന്‍: തിരുനാവുക്കരശ് (24 തമിഴ് ചിത്രം)
∙ സിനിമാ സൗഹൃദ സംസ്ഥാനം: ഉത്തർപ്രദേശ്
∙ സാമൂഹിക പ്രസക്തിയുള്ള ചിത്രം: പിങ്ക് (ഹിന്ദി ചിത്രം)
∙ മികച്ച സംഗീത സംവിധാനം: ബാബു പദ്മനാഭ( ലാമ)
∙ ഗാനരചന: വൈരമുത്തു (എന്ത പക്കം ധര്‍മ്മദുരൈ)
∙ മികച്ച ഗായകൻ: സുന്ദർ അയ്യർ (ജോക്കർ– തമിഴ്)
∙ മികച്ച ഗായിക: ഇമാന് ചക്രവര്‍ത്തി പ്രാക്തന്‍
∙ നവാഗത സിനിമയ്ക്കുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം: ദീപ് ചൗധരി (അലീഫ)
∙ മികച്ച എഡിറ്റിങ്: ജിഷ്ണു സെൻ
∙ മേയ്ക്ക് അപ്പ്: എൻ കെ രാമകൃഷ്ണ
∙ നൃത്തസംവിധാനം: രാജു സുന്ദരം (ജനതാ ഗാരേജ്)
∙ പ്രൊഡക്ഷന്‍ ഡിസൈന്‍: സുവിത ചക്രവര്‍ത്തി (24)
∙ മികച്ച സിനിമാ നിരൂപണം: ജി ധനഞ്ജയൻ
∙ ഹ്രസ്വ ചിത്രം: അബ്ബ
∙ ഡോക്യുമെന്ററി: ചെമ്പൈ
∙ ചലച്ചിത്ര നിരൂപണം: ജി ധനഞ്ജയന്
∙ ചലച്ചിത്ര പഠനം: കെ പി ജയശങ്കര്‍, അജ്ഞജലി മൊണ്ടറോ
∙ സിനിമാ ഗ്രന്ഥം: ലതാ സുര്‍ഗാഥ
∙ സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം: പിങ്ക്
∙ പാരിസ്ഥിതിക ചിത്രം : ദ ടൈഗര്‍ ഹു ക്രോസ്ഡ് ദ ലൈന്‍
∙ കുട്ടികളുടെ ചിത്രം: ധനക് (നാഗേഷ് കുക്കുനൂര്‍)
സംവിധായകന് പ്രിയദര്ശന് അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍ നിന്ന് ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മൽസരിച്ചിരുന്നു. സംവിധായകന് ആര്.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.