Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുപ്‌വാര ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടു

INDIA-KASHMIR-UNREST (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ‌ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത സൈന്യം, നാലു ഭീകരരെ വധിച്ചു. കേരൻ സെക്ടറിന് സമീപം നിയന്ത്രണ രേഖ വഴി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം. വൻ ആയുധസന്നാഹവുമായാണ് ഭീകരർ എത്തിയിരിക്കുന്നത്.

കശ്മീരിൽ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷങ്ങളിൽ സുരക്ഷാസേനയുടെ വെടിയേറ്റ് കഴിഞ്ഞ ദിവസം എട്ടു പേർ കൊല്ലപ്പെട്ടിരുന്നു. 17 പേർക്കു പരുക്കേൽക്കുകയും ചെയ്തു.‍ തെരുവിലിറങ്ങിയ ജനക്കൂട്ടം അക്രമാസക്തരായി പോളിങ് ബൂത്തിനും വാഹനങ്ങൾക്കും തീയിട്ടു. കശ്മീരിലെ സ്ഥിതിഗതികൾ അശാന്തമായി തുടരുന്നതിനിടെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം.

Your Rating: