Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗമ്യ വധക്കേസ്: തിരുത്തൽ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും

govindachami-soumya-murder-case

ന്യൂഡൽഹി∙ സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി വിശാലബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് സുപ്രീം കോടതി ചേംബറിൽ വ്യാഴാഴ്ച കേസിൽ വാദം കേൾക്കുന്നത്. കേസ് പരിഗണിച്ച ബെഞ്ചിലെ മൂന്നു ജഡ്ജിമാർക്കൊപ്പം മുതിർന്ന മൂന്നു ജഡ്ജിമാർ കൂടി ഉണ്ടാകുമെന്നതു സർക്കാരിനു പ്രതീക്ഷ നൽകുന്നു.

സർക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും പുനഃപരിശോധനാ ഹർജികൾ നവംബർ 11നു സുപ്രീം കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണു നിയമസംവിധാനത്തിലെ അവസാന മാർഗമായ തിരുത്തൽ ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചത്.

സൗമ്യയുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ടു മുറിവുകളിൽ ഒന്നിന്റെ ഉത്തരവാദി ഗോവിന്ദച്ചാമിയാണെന്നു കോടതി കണ്ടെത്തിയിരുന്നു. മാനഭംഗക്കുറ്റവും തെളിഞ്ഞു. സൗമ്യ ട്രെയിനിൽനിന്നു വീണതു മൂലമുണ്ടായ മുറിവിന്റെ ഉത്തരവാദിത്തം ഗോവിന്ദച്ചാമിയിൽ ആരോപിക്കാൻ തെളിവില്ലെന്നാണു കോടതി വിലയിരുത്തിയത്. ട്രെയിനിൽ വച്ചുണ്ടായ പരുക്കിന്റെയും മാനഭംഗത്തിന്റെയും ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കിൽ ട്രെയിനിൽനിന്നു തള്ളിയിട്ടതായുള്ള പ്രോസിക്യൂഷൻ വാദവും നിലനിൽക്കുമെന്നാണു സർക്കാരിന്റെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.