Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി വിജയം സുഖ്മയിലെ ജവാന്മാർക്കു സമർപ്പിച്ച് ബിജെപി; ആഘോഷങ്ങളില്ല

Sukhma-Banner ഡൽഹിയിലെ വിജയം സുഖ്മയിലെ രക്ഷസാക്ഷികൾക്ക് സമർപ്പിച്ച് ബിജെപി ആസ്ഥാനത്ത് സ്ഥാപിച്ച ബോർഡ്. (ട്വിറ്റർ ചിത്രം)

ന്യൂഡൽഹി∙ മൂന്നിൽ രണ്ടുഭാഗം സീറ്റുകളും തൂത്തുവാരി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയം, ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാർക്ക് സമർപ്പിച്ച് ബിജെപി. ഇവരോടുള്ള ആദരസൂചകമായി എല്ലാവിധ വിജയാഘോഷങ്ങളും വേണ്ടെന്നുവയ്ക്കുകയാണെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ 25 സിആർപിഎഫ് ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്.

തിരഞ്ഞെടുപ്പു ഫലസൂചനകളിൽ ബിജെപി മുന്നേറ്റം വ്യക്തമായ ഉടൻതന്നെ വിജയാഘോഷത്തിനായി തെരുവുകളിലേക്ക് ഇറങ്ങരുതെന്ന് ബിജെപി നേതാക്കൾ അണികൾക്ക് നിർദ്ദേശം നൽകിയിരുന്നു. വിജയം ഉറപ്പിച്ചതോടെ ഇത് സുഖ്മയിലെ രക്ഷസാക്ഷികൾക്ക് സമർപ്പിച്ചുകൊണ്ടുള്ള ബോർഡും ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു. 270 സീറ്റുകളിലേക്കു നടന്ന തിര‍ഞ്ഞെടുപ്പിൽ 180ൽ അധികം സീറ്റുകളിൽ ലീഡു നേടിയാണ് ബിജെപി ഹാട്രിക്ക് വിജയം ഉറപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.