Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എസ്എൽ‌സി ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം

sslc Representative Image

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. 4,37,156 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ക‍ഴിഞ്ഞ വര്‍ഷം 96.59 ശതമാനമായിരുന്നു വിജയം. 20,967 വിദ്യാർഥികള്‍ മു‍ഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. 1174 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ഇതിൽ 405 എണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. ഏറ്റവും കൂടുതല്‍ വിജയം നേടിയ റവന്യൂ ജില്ല പത്തനംതിട്ടയാണ് ( 8.82 ശതമാനം), കുറഞ്ഞത് വയനാട് (89.65). ഏറ്റവും കൂടുതല്‍ വിജയം നേടിയ വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി (99.36), കുറവ് വയനാട് (89.65).

SSLC Exam Result 2017

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാ ബോർഡ് യോഗം ഫലത്തിന് അംഗീകാരം നൽകി.

∙ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾ- 20967

∙ പട്ടികജാതി വിദ്യാർഥികളുടെ വിജയശതമാനം– 91.95

∙ പട്ടികവർഗ വിഭാഗം വിജയശതമാനം– 82.55

∙ മറ്റു പിന്നാക്ക വിഭാഗങ്ങൾ വിജയശതമാനം - 96.28

∙ ഗൾഫ് വിദ്യാർഥികളുടെ വിജയശതമാനം– 98.64

∙ ലക്ഷദ്വീപ് വിദ്യാർഥികളുടെ വിജയശതമാനം – 75.85

∙ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയ സ്കൂൾ - ഗവ. ഹൈസ്കൂൾ, ചാലപ്പുറം (കോഴിക്കോട്).

∙ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയ എയ്ഡഡ് സ്കൂൾ- എ.കെ.എം. എച്ച്.എസ്.എസ്, കോട്ടൂർ, മലപ്പുറം.

∙ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂൾ പി.കെ.എം.എം.എച്ച്.എസ്, എടരിക്കോട്, മലപ്പുറം

∙ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ സർക്കാർ സ്കൂൾ -ദേവതാർ എച്ച്.എസ്.എസ്, താനൂർ, മലപ്പുറം

∙ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ എയ്ഡഡ് സ്കൂൾ - പി.കെ.എം.എം.എച്ച്.എസ്., എടരിക്കോട്, മലപ്പുറം

∙ പരീക്ഷയ്ക്കിരുന്ന ആകെ ആൺകുട്ടികൾ - 231533

∙ പരീക്ഷയ്ക്കിരുന്ന ആകെ പെൺകുട്ടികൾ - 223916

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ: 

result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it@school.gov.in, keralaresults.nic.in, results.kerala.nic.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.