Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസയോഗ്യമല്ലാത്ത വീടുകൾ ഉള്ളവർക്കും ഭവന പദ്ധതിയിൽ അംഗത്വം: മുഖ്യമന്ത്രി

Reaching For A Home

തിരുവനന്തപുരം ∙ വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നവരെയും ഭവന രഹിതരായി കണക്കാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഭൂരഹിത ഭവനരഹിതർക്കായി എല്ലാ ജില്ലകളിലുമുള്ള ഭവനസമുച്ചയങ്ങളുടെ ആദ്യഘട്ട നിർമാണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നു മന്ത്രി കെ.ടി. ജലീലും ചോദ്യോത്തരവേളയിൽ പറഞ്ഞു. 

മുഴുവൻ ഭവനരഹിതർക്കും പാർപ്പിടം നൽകുന്ന സംസ്ഥാന സർക്കാരിന്റെ സമഗ്ര പാർപ്പിട പദ്ധതിയാണ് (ലൈഫ് മിഷൻ) ലൈഫ് പദ്ധതി. ഗുണഭോക്താക്കളെ തിര‍ഞ്ഞെടുക്കുന്നതിനുള്ള ചുമതല കുടുംബശ്രീയെയാണ് ഏൽപിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം 350 മുതൽ 600 വരെ ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണു നിർമിക്കുന്നത്. സർക്കാർ എൻജിനീയറിങ് കോളജുകളുടെ സഹായത്തോടെ തയാറാക്കുന്ന പ്ലാനിൽ നിന്ന് ഇഷ്ടമുള്ളതു ഗുണഭോക്താവിനു തിര‍ഞ്ഞെടുക്കാം. വിവരങ്ങൾക്ക് www.lifemissionlsgkerala.gov.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.