Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാൻസംവെയർ ആക്രമണം പൊലീസ് മുൻകൂട്ടി കണ്ടിരുന്നു: ഐജി: മനോജ് എബ്രഹാം

cyberdome

തിരുവനന്തപുരം ∙ സൈബർ ആക്രമണം നേരിടുന്നതു തടയാൻ കേരള പൊലീസിനു കീഴിലെ ‘സൈബർ ഡോം’ മുൻകരുതൽ എടുത്തിരുന്നുവെന്ന് ഐജി: മനോജ് എബ്രഹാം. ഇതിനു വേണ്ടി സൈബർ ഡോമിൽ റാൻസംവെയർ സ്കൂൾ ആരംഭിച്ചു നിരീക്ഷണം തുടങ്ങിയിരുന്നു. മാസങ്ങൾക്കു മുമ്പു തന്നെ റാൻസംവെയർ സോഫ്റ്റ്‌വെയർ ആക്രമണം സൈബർ കുറ്റവാളികൾ ആരംഭിച്ചിരുന്നു. ചൈന, ഒാസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങൾ.

പ്രത്യേക താൽപര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബർ കുറ്റവാളികൾ ഏതു രാജ്യത്തും ആക്രമണം നടത്താമെന്നു മുൻകൂട്ടി കണ്ടാണ് സൈബർ ഡോം റാൻസംവെയർ സ്കൂൾ ആരംഭിച്ചത്.

ഇതിനായി പ്രത്യേക ടീം രൂപീകരിച്ച് നിരീക്ഷണങ്ങൾ ശക്തമാക്കി. റാൻസംവെയർ ആക്രമണം തടയാൻ രാജ്യത്തെ ആദ്യ സ്കൂളാണ് സൈബർ ഡോമിന് കീഴിലുള്ളതെന്ന് സൈബർ ഡോം മേധാവി ഐജി മനോജ് എബ്രഹാം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.