Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി ഒബറോൺ മാളിലെ തീ നിയന്ത്രണവിധേയം; ആർക്കും പൊള്ളലേറ്റില്ല

Kochi Oberon Mall കൊച്ചി ഒബ്രോൺ മാളിലെ തീപിടിത്തത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി∙ കൊച്ചിയിലെ തിരക്കേറിയ ഷോപ്പിങ് സെന്ററായ ഒബറോൺ മാളിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ഫുഡ് കോർട്ടുകൾ പ്രവർത്തിക്കുന്ന മാളിന്റെ നാലാം നിലയിലാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് ഇവിടെ തീയറ്ററിൽ സിനിമ കാണുകയായിരുന്നവരെ ഒഴിപ്പിച്ചു. തീ ഇപ്പോൾ നിയന്ത്രണ വിധേയമായെന്നും അപകടത്തിൽ ആർക്കും പൊള്ളലേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

മാളിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചതുകൊണ്ടാണ് തീ കൂടുതൽ ഭാഗങ്ങളിലേക്കു പടരാതിരുന്നതെന്ന് അഗ്നിശമനസേനയും അറിയിച്ചു.

രാവിലെ 11.15ഓടെയാണ് സംഭവം. ഉടൻതന്നെ ഫയർ അലാം നൽകി ജീവനക്കാരെയും ആളുകളെയും ഒഴിപ്പിച്ചു. മാൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന സമയമായിരുന്നതിനാൽ‍ ആധികമാളുകൾ ഇവിടെയുണ്ടായിരുന്നില്ല. എന്നാൽ തീയറ്ററുകളെലെല്ലാം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരെയും ഉടൻതന്നെ ഒഴിപ്പിച്ചു. അപകടത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.