Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിക്കു മന്ത്രിസ്ഥാനം വേണം, മുന്നണി പ്രവേശനവും: ബാലകൃഷ്ണപിള്ള

balakrishna-pillai-1

തിരുവനന്തപുരം∙ മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചു കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. പാർട്ടിക്കു മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്നു ബാലകൃഷ്ണപിള്ള മനോരമ ന്യൂസിനോടു പറഞ്ഞു. ആളില്ലാത്ത പാർട്ടിക്കുവരെ മന്ത്രിസ്ഥാനം കിട്ടി. കേരള കോൺഗ്രസ് (ബി)ക്ക് ഇടതുമുന്നണിയിൽ അംഗത്വം നൽകണം. ഫോർവേഡ് ബ്ലോക്കിനുപോലും യുഡിഎഫിൽ പ്രവേശനം കിട്ടുന്ന കാലമാണെന്ന് ഓർക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

അതേസമയം, ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി ഇന്നലെ തീരുമാനിച്ചിരുന്നു. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. എന്നാൽ മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെന്ന നിലയിൽ ശമ്പളം വേണ്ടെന്നും ബാലകൃഷ്ണപിള്ള ഇന്നു പ്രതികരിച്ചു. ആവശ്യത്തിനുമാത്രമായിരിക്കും സ്റ്റാഫിനെ നിയമിക്കുക. ഔദ്യോഗിക വസതി വേണ്ടെന്നും പിള്ള കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.