Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി.കെ.വിനീതിന് കേരള സർക്കാർ ജോലി നൽകും: കായികമന്ത്രി എ.സി.മൊയ്തീൻ

CK Vineeth

തിരുവനന്തപുരം∙ ഫുട്ബോൾ താരം സി.കെ.വിനീതിന് അക്കൗണ്ടന്റ് ജനറൽ ഓഫിസിലെ നഷ്ടപ്പെട്ട ജോലി തിരിച്ചുനൽകാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കായികമന്ത്രി എ.സി. മൊയ്തീൻ. അവർ അതിനു തയാറായില്ലെങ്കിൽ കേരളം ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു.

പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു വീണ്ടും കത്തയയ്ക്കും. കേന്ദ്ര കായികമന്ത്രിയുമായി തിങ്കളാഴ്ച ഫോണിൽ സംസാരിക്കുകയും ചെയ്യും. വിനീതിനെ തിരിച്ചെടുക്കുന്നില്ലെങ്കിൽ ഏതെങ്കിലുമൊരു വകുപ്പിൽ സംസ്ഥാന സർക്കാർ ജോലി നൽകുമെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോടു സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിനീതിനെ പിരിച്ചുവിടുമെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെതന്നെ ഇതിനെതിരെ ഏജീസ് ഓഫിസിനും കേന്ദ്രത്തിനും കായികമന്ത്രി കത്തയച്ചിരുന്നു. എന്നാൽ ഇതു മുഖവിലയ്ക്കെടുക്കാതിരുന്ന ഏജീസ് ഓഫിസ് വിനീതിനെ പിരിച്ചുവിടുകയായിരുന്നു.

related stories