Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 82 ശതമാനം വിജയം

CBSE

ന്യൂഡൽഹി ∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 82 ശതമാനമാണ് വിജയം. 99.6 ശതമാനം മാർക്ക് നേടിയ നോയിഡയിലെ അമിറ്റി ഇന്റർനാഷനൽ സ്കൂളിലെ രക്ഷ ഗോപാൽ ആണ് ഈ വർഷം ഏറ്റവുമധികം മാർക്ക് നേടിയ വിദ്യാർഥി. രാജ്യത്തെ 10,678 സ്കൂളുകളിൽനിന്നായി 10,98,891 വിദ്യാർഥികളാണു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വർഷം എഴുതിയത്. www.cbseresults.nic.inwww.results.nic.in തുടങ്ങിയ വെബ്സൈറ്റുകളിൽനിന്നു ഫലം അറിയാം.

കഴിഞ്ഞ വർഷം 83 ശതമാനം ആയിരുന്നു വിജയം. മോഡറേഷൻ തുടരാനുള്ള ഡൽഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്നത്. മോഡറേഷൻ ചേർത്താണ് ഫലം പ്രഖ്യാപിച്ചതും. പ്രയാസമുള്ള ചോദ്യങ്ങൾക്കു ഗ്രേസ് മാർക്ക് അനുവദിക്കുന്ന രീതി നിർത്തലാക്കി സിബിഎസ്ഇ ഉത്തരവിട്ടിരുന്നു.

എന്നാൽ, വിദ്യാർഥികളുടെ ഉപരിപഠന പ്രവേശനത്തെ ബാധിക്കുമെന്നതിനാൽ നിലവിലുള്ള സംവിധാനം തുടരാൻ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ഉപരിപഠന അവസരത്തെ ബാധിക്കുമെന്നതിനാൽ മോഡറേഷൻ അവസാനിപ്പിച്ച തീരുമാനം അടുത്ത വർഷംമുതൽ നടപ്പാക്കാമെന്നാണു കോടതി നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.