Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

exam

തിരുവനന്തപുരം∙ മാർച്ചിൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ആദ്യമായാണ് സ്കൂൾ തുറക്കുന്നതിനു മുൻപേ ഒന്നാംവർഷ ഫലം പ്രസിദ്ധീകരിക്കുന്നത്. ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെയും എൻഐസിയുടെയും വെബ്സൈറ്റുകളിൽ ഫലം ലഭിക്കും. 

ഫലം അറിയാം

http://keralaresults.nic.in/dhsefy17hfes/swr_dhsefy.htm

http://keralaresults.nic.in/

സാധാരണ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഒന്നാംവർഷ ഫലം പ്രസിദ്ധീകരിക്കുന്നത്. ഇത്തവണ രണ്ടു സർവറുകളിലായി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഒരേസമയം ചെയ്തതു കൊണ്ടാണ് നേരത്തേ പൂർത്തിയാക്കാൻ സാധിച്ചത്.

രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം വിതരണത്തിന് എത്തിക്കും. ഒന്നാംവർഷക്കാരുടേതു ജൂൺ അവസാനവാരവും. സേ പരീക്ഷ ഏഴു മുതൽ 13 വരെയാണ്. 

ഇത്തവണ ഒന്നാംവർഷ ഫലം നേരത്തേ വന്ന സാഹചര്യത്തിൽ, ഒന്നാം വർഷക്കാരുടെ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ അവസാനം നടത്തുന്നതു പരിഗണനയിലാണെന്നു പരീക്ഷാ സെക്രട്ടറി കെ.ഇമ്പിച്ചിക്കോയ അറിയിച്ചു. സാധാരണ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.