Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോയമ്പത്തൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു

Representative Image Representative Image

പാലക്കാട് ∙ തമിഴ്നാട്ടിൽ പോത്തനൂരിനു സമീപം കാട്ടാനയുടെ ആക്രമണത്തിൽ നാലുപേർ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. ഇന്നലെ അർധരാത്രിയോടെയാണു സംഭവം. പളനിസ്വാമി, ജ്യോതിമണി, നാഗമ്മാള്‍, ഗായത്രി എന്നിവരാണു മരിച്ചത്. വീടിനു പുറത്തു കിടന്നുറങ്ങുമ്പോള്‍ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു ആക്രമണം. ഒരാൾ ആശുപത്രിയിലെത്തിയ ശേഷമാണു മരിച്ചതെന്നും പൊലീസ് പറഞ്ഞു. വനംവകുപ്പ്, പൊലീസ് സംഘങ്ങൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വനമേഖലയോടു ചേർന്ന പ്രദേശമാണ് ഗണേശപുരം. ആനയെ ഇതുവരെ തളയ്ക്കാനായിട്ടില്ല. പരിശീലനം നേടിയ കുംകി ആനകളുടെ സഹായത്താൽ കാട്ടാനയെ തളയ്ക്കാനാണു ശ്രമം.