പാക്കിസ്ഥാനെ തോൽപ്പിക്കുന്നത് ഗംഗയിൽ പാപം ഒഴുക്കുന്നത് പോലെ: സിദ്ധു

അമൃത്സർ∙ ബദ്ധവൈരികളായ പാക്കിസ്ഥാനെ ക്രിക്കറ്റിൽ പരാജയപ്പെടുത്തുന്നത് അഭിമാനത്തോടൊപ്പം ഗംഗയിൽ പാപം ഒഴുക്കിക്കളയുന്നതുപോലെയുമാണെന്ന് മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്ജോത് സിങ് സിദ്ധു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരം നടക്കാനിരിക്കെയാണ് ടീമിന് ആശംസകളുമായി സിദ്ധുവെത്തിയത്. ‌

രാജ്യത്തിന്റെ അന്തസ്സിന്റെ കാര്യം വരുമ്പോൾ പാക്കിസ്ഥാനെ തോൽപ്പിക്കുന്നത് ഗംഗയിൽ മുങ്ങി പാപങ്ങൾ ഒഴുക്കിക്കളയുന്നതുപോലെയാണ്. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മാത്രമല്ല, ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ കളി കാണാനായി ടെലിവിഷൻ സെറ്റുകൾക്കു മുന്നിൽ കാത്തിരിക്കുകയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ശത്രുതാ മൽസരമാണ് എജ്ബാസ്റ്റൻ ഗ്രൗണ്ടിൽ നടക്കുന്നത് – സിദ്ധു കൂട്ടിച്ചേർത്തു.