Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് ഓപ്പണിൽ വീണ്ടും അട്ടിമറി; ജോക്കോവിച്ച് ക്വാര്‍ട്ടറിൽ തോറ്റു പുറത്ത്

Novak-Djokovic ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ക്വാർട്ടറിൽ തന്നെ തോൽപ്പിച്ച ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ അഭിനന്ദിക്കുന്ന ജോക്കോവിച്ച്.

പാരിസ് ∙ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിൽ വീണ്ടും അട്ടിമറി. മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിനാണ് ഇത്തവണ അടിപതറിയത്. ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡായ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമാണ് ജോക്കോവിച്ചിനെ തകർത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തീമിന്റെ വിജയം (സ്കോര്‍: 7-6, 6-3, 6-0).

രണ്ടാം സീഡായ ജോക്കോവിച്ചിനെതിരെ തീമിന്റെ ആദ്യ ജയമാണിത്. സെമിയിൽ റാഫേൽ നദാലാണ് തീമിന്റെ എതിരാളി. ക്വാർട്ടറിൽ എതിരാളിയായ പാബ്ലോ കരേനോ ബുസ്റ്റ പരുക്കേറ്റ് പിൻമാറിയതോടെയാണ് നദാലിന്റെ സെമിപ്രവേശം. 6–2, 2–0ന് നദാൽ മുന്നിട്ടുനിൽക്കുമ്പോഴായിരുന്നു ബുസ്റ്റയുടെ പിന്മാറ്റം.