Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് ജില്ലയില്‍ ഇന്നും ഹര്‍ത്താല്‍; ബിജെപി നേതാവിന്റെ വീടിനുനേരെ ആക്രമണം

Harthal in Calicut

കോഴിക്കോട് ∙ ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഇന്നലെ സിപിഎം ഹർത്താലിനിടെ പാർട്ടി ഓഫിസുകൾ വ്യാപകമായി അക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ബിെജപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍.

അതേസമയം, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വടകരയിലുള്ള വീടിനുനേരെ ഇന്നലെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്. സജീവനും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കില്ല.

അതിനിടെ, ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കലക്ടർ രാഷട്രീയ കക്ഷി നേതാക്കളുടെ സമാധാന കമ്മിറ്റി യോഗം വിളിച്ചു ചേർക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണു യോഗം. ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.