Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം അതിരൂപതയുടെ പ്രഥമ ഇടയൻ മാർ കുന്നശേരിക്ക് പ്രാർ‌ഥനാപൂർവം വിട

Mar Kuriakose Kunnacherry ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ കബറടക്ക ശുശ്രൂഷയിൽ നിന്നും.

കോട്ടയം ∙ അതിരൂപതയുടെ വലിയ ഇടയന് വിശ്വാസിസാഗരം വിട ചൊല്ലി. ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം കബറടക്കി. ക്രിസ്തുരാജാ കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്.

mar-kuriakose-kunnassery ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതികശരീരം കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം: മനോരമ

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി വചനസന്ദേശവും കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് എം.സൂസപാക്യം അനുസ്‌മരണ സന്ദേശവും നൽകി. സമാപന ശുശ്രൂഷയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരുന്നു. നഗരികാണിക്കലിനു ശേഷം കത്തീഡ്രൽ ദേവാലയത്തോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ് മാർ കുര്യാക്കോസ് കുന്നശേരിക്ക് അന്ത്യവിശ്രമമൊരുങ്ങിയത്. അതിരൂപതയിലെ മുൻ അധ്യക്ഷൻമാരുടെ കബറിടത്തോടു ചേർന്നാണാണിത്.

Mar Kuriakose Kunnacherry ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ കബറടക്ക ശുശ്രൂഷയിൽ നിന്നും.

പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ ആയിരക്കണക്കിനു ജനങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. മന്ത്രി മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ.മാണി എംപി, എംഎൽഎമാരായ കെ.എം.മാണി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പി.സി.ജോർജ്, ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, ഡോ.ജോഷ്വ മാർ നിക്കോദിമോസ്, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് ഡോ. സ്റ്റാൻലി റോമൻ, തോമസ് മാർ തിമോത്തിയോസ്, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, മാർ തോമസ് മേനാംപറമ്പിൽ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജോസ് പുളിക്കൽ, കലക്‌ടർ സി.എ.ലത തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മലയാള മനോരമയ്ക്കുവേണ്ടി ഡയറക്ടറും അസിസ്റ്റന്റ് എഡിറ്ററുമായ ഹർഷ മാത്യു റീത്ത് സമർപ്പിച്ചു. ശനിയാഴ്ച അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു.

കോട്ടയം പൗരാവലിയുടെ സ്മരണാഞ്ജലി 20ന്

Mar Kuriakose Kunnacherry ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതികശരീരം കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം: മനോരമ

കോട്ടയം ∙ അതിരൂപത പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തിൽ കോട്ടയം പൗരാവലി 20നു സ്മരണാഞ്ജലി അർപ്പിക്കും. വൈകിട്ട് അഞ്ചിനു മാമ്മൻ മാപ്പിള ഹാളിൽ അനുശോചന യോഗം ചേരും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി എം.എം.മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജസ്‌റ്റിസ് കെ.ടി.തോമസ്, ജസ്‌റ്റിസ് സിറിയക് ജോസഫ്, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, ഡോ. തോമസ് മാർ തിമോത്തിയോസ്, മാർ ജോസ് പുളിക്കൽ, മാർ ജോസഫ് പണ്ടാരശേരിൽ തുടങ്ങിയവർ പങ്കെടുക്കും.

Mar Kuriakose Kunnacherry ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ കബറടക്ക ശുശ്രൂഷയിൽ നിന്നും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.