Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിപ്പാട് വെള്ളിയാഴ്ച കോൺഗ്രസ് ഹർത്താൽ; സംസ്ഥാനത്ത് കെഎസ്‌യുവിന്റെ പഠിപ്പു മുടക്ക്

KSU

ഹരിപ്പാട്∙ കെഎസ്‍യു നിയോജകമണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണനെയും അമ്മയെയും വീട് കയറി ആക്രമിച്ച‍ു, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇരുവരെയും സന്ദർശിക്കാനെത്തിയ കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി റോഷൻ, ജില്ലാ സെക്രട്ടറി ഷിയാസ്, നിധീഷ് തുടങ്ങിയവരെ ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ തടയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തു.

മുറിവു വൃത്തിയാക്കാനുപയോഗിക്കുന്ന രാസവസ്തു അക്രമികൾ റോഷന്റെ കണ്ണിലെറിഞ്ഞു. കണ്ണിനു പരുക്കേറ്റ റോഷനെ മാവേലിക്കര വിഎസ്എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഷന്റെ വലതു കൈയ്ക്കു പൊട്ടലുണ്ട്. തലയിൽ ഗുരുതരമായി പരുക്കേറ്റ ഷിയാസിനെയും പരുക്കേറ്റ നിധ‍ീഷിനെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ചു വെള്ളിയാഴ്ച ഹരിപ്പാട് നിയോജക മണ്ഡലത്തിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു, കെഎസ്‌യു വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്ക് പ്രഖ്യാപിച്ചു. ടികെഎംഎം കോളജിൽ കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു പിന്നിലെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.