Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിനു സാധ്യത

electricity

തിരുവനന്തപുരം∙ കേരളാ ഗ്രിഡിൽ 450 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്. ഇതേത്തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധൻ വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെ അര മണിക്കൂർ വീതം വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യത. ഷോലാപ്പൂർ - ഔറംഗബാദ് 765 കെവി ലൈൻ തകരാറിലായതും ആന്ധ്രയിലെ ഗജു വാക്ക 400 കെവി സബ് സ്റ്റേഷനിൽ ഉണ്ടായ തകരാറും കൽക്കരി ലഭ്യതയിലെ കുറവു മൂലം കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞതുമാണ് കാരണം.