Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.കെ.സാനുവിന്റെ അനുഗ്രഹം തേടി ഡിസ്കവറി ചാനൽ എംഡി

MK Sanu

കൊച്ചി∙ നവതി ആഘോഷിക്കുന്ന പ്രഫസര്‍ എം.കെ.സാനുവിന്റെ അനുഗ്രഹം തേടി ഡിസ്കവറി ചാനൽ ഏഷ്യ പസഫിക് എംഡി ആർതർ ബാസ്റ്റിങ്സ്. സാനുമാഷിന്റെ കൊച്ചിയിലെ വീട്ടിലെത്തിയാണു ബാസ്റ്റിങ്സ് അനുഗ്രഹം തേടിയത്. അധ്യാപനത്തിലും സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച സാനുമാഷ് തനിക്കു പ്രചോദനം പകരുന്ന വ്യക്തിത്വമാണെന്നു ബാസ്റ്റിങ്സ് പറഞ്ഞു. 

സാനുമാഷിനെക്കുറിച്ച് അറിഞ്ഞ ആര്‍തര്‍ ബാസ്റ്റിങ്സ്, കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ നേരിട്ടു കാണാന്‍ തീരുമാനിക്കുകയായിരുന്നു. സാനുമാഷിനെയും ഭാര്യയെയും ബാസ്റ്റിങ്സ് പൊന്നാടയണയിച്ച് ആദരിച്ചു. സംസ്കൃതം പഠിച്ചിട്ടുള്ള ബാസ്റ്റിങ്സ് സാനുമാഷിനു മുന്നില്‍ ഗായത്രീമന്ത്രം ജപിച്ചു.

പാലക്കാട് മുതലമട സ്നേഹാശ്രമം ചെയർമാൻ സ്വാമി സുനിൽദാസും ചാവറ കൾച്ചറൽ സെന്റർ അധ്യക്ഷൻ ഫാദർ റോബി കണ്ണൻചിറയും ഒപ്പമുണ്ടായിരുന്നു. സാനുമാഷിന്റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനം വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ് സുഹൃത്തുക്കളും ശിഷ്യരും.