Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.സി. ജോർജിന്റെ വിവാദ പരാമർശം: വനിതാ കമ്മിഷൻ സ്പീക്കറെ അതൃപ്തി അറിയിച്ചു

MC Josephine and PC George

തിരുവനന്തപുരം∙ പി.സി. ജോർജ് എംഎൽഎ നടത്തിയ പരാമർശങ്ങൾക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്പീക്കറെ അതൃപ്തി അറിയിച്ചു. കമ്മിഷനെ അപമാനിക്കും വിധമുള്ള പരാമർശത്തിലാണ് അതൃപ്തി അറിയിച്ചത്. കൂടാതെ, ജോർജിന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയും തേടിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് പി.സി. ജോർജിനെതിെര കമ്മിഷൻ കേസെടുത്തിരുന്നു.

ഈ സാഹചര്യത്തിൽ കമ്മിഷനെ രൂക്ഷമായി വിമർശിച്ച് പി.സി.ജോർജ് രംഗത്തെത്തിയിരുന്നു. കമ്മിഷൻ വിളിപ്പിച്ചാലും സൗകര്യമുണ്ടെങ്കിൽ മാത്രം മൊഴി നൽകുമെന്നായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം. തൂക്കിക്കൊല്ലാൻ വിധിക്കാനൊന്നും കമ്മിഷനു സാധിക്കില്ലല്ലോയെന്നും പി.സി.ജോർജ് പരിഹസിച്ചിരുന്നു.

അതേസമയം, വിരട്ടൽ വിലപ്പോവില്ലെന്നും ആ മനോഭാവം ആർക്കും ഭൂഷണമല്ലെന്നുമായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷൻ എം.സി.ജോസഫൈന്റെ പ്രതികരണം.