Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരദ് യാദവിനൊപ്പമെന്ന് വീരേന്ദ്രകുമാർ; കേരളത്തിൽ ഒന്നിക്കണമെന്നു കൃഷ്ണൻകുട്ടി

MP Veerendrakumar

കോഴിക്കോട്∙ ജനതാദൾ യുണൈറ്റഡിലെ ഭിന്നത സംബന്ധിച്ച് നിലപാട് മാറ്റി സംസ്ഥാന നേതാവ് എം.പി. വീരേന്ദ്രകുമാര്‍. ജെഡിയു കേരള ഘടകം ശരദ് യാദവിനൊപ്പം നില്‍ക്കും. ഡല്‍ഹിയില്‍ ശരദ് യാദവിനെ നേരില്‍ക്കണ്ട് വീരേന്ദ്രകുമാര്‍ പിന്തുണയറിയിച്ചു. 17നു നടക്കുന്ന ദേശീയ എക്സിക്യൂട്ടീവില്‍ കേരളത്തിലെ നേതാക്കള്‍ പങ്കെടുക്കും.

അതേസമയം, കേരളത്തിലെ ജനതാ പാർട്ടികൾ ഒന്നിക്കണമെന്നു കാലം ആവശ്യപ്പെടുന്ന സാഹചര്യമാണിതെന്നു ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി പറഞ്ഞു. എം.പി.വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ജനതാദൾ (യു) ഉൾപ്പെടെ സമാനമനസ്കരുമായി സഹകരണം വേണം. എന്നാൽ വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

related stories