Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലക്സിസ് ഒളിംപിയ ഒഹാനിയൻ ജൂനിയർ; കാണാം സെറീനയുടെ കുഞ്ഞിനെ

Alexis-Olympia-Ohanian-Jr-Serena-Williams അമേരിക്കൻ ടെന്നിസ് താരം സെറീന വില്യംസും കുഞ്ഞ് അലക്സിസ് ഒളിംപിയ ഒഹാനിയൻ ജൂനിയറും. ചിത്രം: ഇൻസ്റ്റഗ്രാം

ന്യൂയോർക്ക്∙ അമേരിക്കൻ ടെന്നിസ് താരം സെറീന വില്യംസ് തന്റെ കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. അലക്സിസ് ഒളിംപിയ ഒഹാനിയൻ ജൂനിയർ എന്നാണ് കുഞ്ഞിന്റെ പേര്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുഞ്ഞിന്റെ ചിത്രം വളരെ വേഗം വൈറലായി.

കുഞ്ഞിന്റെ പേരും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഈ മാസം ഒന്നിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്. റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. പെൺകുട്ടികളുടെ പേരിനൊപ്പം സാധാരണയായി ജൂനിയർ എന്നതു ചേർക്കാറില്ല. ഈ പതിവാണ് സെറീന തെറ്റിച്ചതെന്നു പേരിടൽ വെബ്സൈറ്റുകൾ അഭിപ്രായപ്പെടുന്നു.

Alexis Ohanian and Serena Williams

അലക്സിസ് എന്നാൽ രക്ഷകൻ. ഒളിംപിയ, ഒളിംപസ് പർവതത്തെയും ഒളിംപിക്സിനെയും ഓർമിപ്പിക്കുന്നു. ഒഹാനിയൻ പിതാവിന്റെ പേരുമാണ്. കുഞ്ഞിനു അമ്മ താരാട്ട് പാടുന്ന വീഡിയോയും പുറത്തുവന്നു.