Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടനിൽ വീണ്ടും സ്ഫോടനം; ആളപായമില്ല, ഭീകരാക്രമണമല്ലെന്നും അധികൃതർ

Tower-Hill സ്ഫോടനത്തെ തുടർന്ന് ടവർ ഹിൽ സ്റ്റേഷന്റെ പുറത്തെത്തിയ യാത്രക്കാരും രക്ഷാപ്രവർത്തകരും. ചിത്രം: ട്വിറ്റർ

ലണ്ടൻ∙ ലണ്ടനിലെ തുരങ്കപാതയിലെ സ്റ്റേഷനിൽ വീണ്ടും സ്ഫോടനം; ആളപായമില്ല. സ്ഫോടനത്തെത്തുടർന്ന് യാത്രക്കാർ ഭയചകിതരായി ചിതറിയോടി. ടവർ ഹിൽ സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്. മെട്രോ ട്രെയിനകത്ത് അജ്ഞാത വസ്തു പൊട്ടിത്തെറിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവരമറിഞ്ഞെത്തിയ ലണ്ടൻ ഫയർ ബ്രിഗേഡ് സ്ഫോടന സ്ഥലം പരിശോധിച്ചു. സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്നും അമിതമായി ചൂടായ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചതാണെന്നും ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. അന്വേഷണം ആരംഭിച്ചു.

ഈ മാസമാദ്യം തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്‌വേ തുരങ്കപാതയിലെ മെട്രോ സ്റ്റേഷനിൽ ഭീകരർ നടത്തിയ സ്ഫോടനത്തിൽ നിരവധി പേർക്കു പരുക്കേറ്റിരുന്നു. ഈ വര്‍ഷം മാത്രം നാലിടത്തായുണ്ടായ ഭീകരാക്രമണങ്ങളില്‍ ലണ്ടനില്‍ 36 പേരാണു കൊല്ലപ്പെട്ടിട്ടുള്ളത്.