Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യശ്വന്തിന്റെ പരാമർശം രാജ്യ താൽപര്യം മുൻനിർത്തി: ശത്രുഘ്നൻ സിൻഹ

shatrughan-sinha ശത്രുഘ്നൻ സിൻഹ

ന്യൂ‍ഡൽഹി∙ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന സർക്കാർ നടപടികളെ വിമർശിച്ച യശ്വന്ത് സിൻഹയെ പിന്തുണച്ച് ബിജെപി എംപിയും ബോളിവുഡ് നടനുമായ ശത്രുഘ്നന്‍ സിൻഹ. യശ്വന്തിന്റെ പരാമർശത്തെ തള്ളിക്കളയേണ്ട കാര്യമില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരിൽ ഒരാളാണ് യശ്വന്ത് സിൻഹ. അദ്ദേഹം പറഞ്ഞത് പാർട്ടിയുടെയും രാജ്യത്തിന്റെയും താൽപര്യം മുൻനിർത്തിയാണെന്നും സമൂഹമാധ്യമമായ ട്വിറ്ററിലെഴുതിയ കുറിപ്പിൽ ശത്രുഘ്നൻ സിൻഹ കുറിച്ചു.

മോദിയുടെ നിത്യവിമർശകനായ ബിജെപി നേതാവ് അരുൺ ഷൂറിയെയും ശത്രുഘ്നൻ സിൻഹ പ്രകീർത്തിച്ചു. ഇരുവരും അവരവരുടെ മേഖലകളിൽ പ്രവർത്തന പരിചയമുള്ളവരാണ്. മന്ത്രിസ്ഥാനമോ മറ്റോ പ്രതീക്ഷിക്കുന്നവരല്ല അവർ. യശ്വന്ത് നടത്തിയ പരാമർശങ്ങൾ ഓരോന്നും പരിശോധിക്കണമെന്നും ശത്രുഘ്നന്‍ സിൻഹ ആവശ്യപ്പെട്ടു.