Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവിക്ക് ‘പടക്കപ്പൊങ്കാല’; ഓർമകൾ ഉണ്ടായിരിക്കണമെന്ന് സമൂഹമാധ്യമങ്ങൾ

yuvraj-singh

ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തെ പടക്ക നിരോധനത്തെ പിന്തുണച്ച ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിന് ട്വിറ്ററിൽ‌ ‘പൊങ്കാല’. യുവരാജ് സിങ് പടക്കം പൊട്ടിച്ച് വിവാഹം ആഘോഷിച്ചതു ചൂണ്ടിക്കാട്ടിയാണു സമൂഹമാധ്യമങ്ങൾ വടിയെടുത്തത്. ദീപാവലിക്ക് പടക്കംവേണ്ട, പക്ഷെ വിവാഹത്തിന് പടക്കം പൊട്ടിക്കാമെന്നാണോ ? സമൂഹമാധ്യമങ്ങളിൽ യുവിക്കു നേരെ ചോദ്യങ്ങൾ നീണ്ടു.

യുവരാജ് സിങും ഭാര്യയും പൂത്തിരികൾക്കു നടുവിലൂടെ നടക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്. ദീപാവലിക്ക് മാത്രമല്ല കല്യാണത്തിന് പടക്കം പൊട്ടിച്ചാലും മലിനീകരണമുണ്ടാകുമെന്നും വിമർശന പോസ്റ്റുകളിൽ പറയുന്നു. യുവിയുടെ പോസ്റ്റിന് പിന്തുണയുമായി വിരേന്ദർ സെവാഗുൾപ്പെടെയുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങളോടു യുവി പ്രതികരിച്ചിട്ടില്ല.

ന്യൂഡൽഹിയിൽ ദീപാവലിയുടെ ഭാഗമായുള്ള പടക്ക വിൽപ്പന നവംബർ ഒന്നുവരെ നിരോധിക്കാനാണു കഴിഞ്ഞദിവസം സുപ്രീം കോടതി ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ദീപാവലിയുടെ പിറ്റേന്നു ന്യൂഡൽഹിയിൽ പുകമഞ്ഞ് നിറഞ്ഞിരുന്നു.