Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി പൊലീസിന് ലഭിച്ച വിവരാവകാശ അപേക്ഷകൾക്ക് 2200 കിലോ ഭാരം

rti-logo-right-to-information

ന്യൂഡൽഹി∙ ഏഴു വർഷം കൊണ്ടു ഡൽഹി പൊലീസിനു ലഭിച്ച വിവരാവകാശ അപേക്ഷകളുടെ തൂക്കമെത്രയെന്നോ? 2,200 കിലോഗ്രാം! 2005 മുതൽ 2012 വരെ കിട്ടിയ വിവരാവകാശ അപേക്ഷകളുടെ കടലാസുകൾക്കാണ് ഇത്രയും ഭാരം.

പുനരുപയോഗ നയത്തിന്റെ ഭാഗമായി 2.2 ടൺ കടലാസുകെട്ടുകളും റീസൈക്ലിങ് ചെയ്തു. ആദ്യമായാണ് ഡൽഹി പൊലീസ് പഴയ കടലാസ് കെട്ടുകൾ ഇങ്ങനെ പുനരുപയോഗത്തിനായി മാറ്റുന്നത്. വലിച്ചെറിയുകയോ കത്തിച്ചുകളയുകയോ ആണ് പതിവ്. അടുത്തമാസത്തോടെ റീസൈക്ലിങ് ജോലികൾ പൂർണമാകുമെന്ന് പൊലീസ് അറിയിച്ചു.

related stories