Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരരെ തുരത്തൂ, ഇല്ലെങ്കിൽ ഞങ്ങളതു ചെയ്യും: പാക്കിസ്ഥാനോട് യുഎസ്

Rex Tillerson

വാഷിങ്ടൻ∙ പാക്കിസ്ഥാൻ സ്വന്തം മണ്ണിലെ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടിയെന്ന മുന്നറിയിപ്പുമായി യുഎസ്. ഭീകരസംഘടനകൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവയെ ഇല്ലാതാക്കാൻ ഞങ്ങൾ തന്ത്രങ്ങളിൽ മാറ്റം വരുത്തും. തികച്ചും വ്യത്യസ്തമായ തരത്തിൽ ലക്ഷ്യത്തിലേക്ക് എത്തുമെന്നും സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സൺ പറഞ്ഞതായി യുഎസ് വക്താവ് ഹെതർ നൗർട് പറഞ്ഞു. ടില്ലേഴ്സണിന്റെ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ സന്ദർശനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം അതിർത്തിക്കുള്ളിൽനിന്നുകൊണ്ട് ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് മുൻപു പലതവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനെ ഞങ്ങൾ നിർബന്ധിക്കുന്നില്ല. നിങ്ങൾ പരമാധികാര രാഷ്ട്രമാണ്. എന്താണു വേണ്ടതെന്ന് നിങ്ങൾക്കു തീരുമാനിക്കാം. അത്യാവശ്യമെന്ന് ഞങ്ങൾ കരുതുന്ന കാര്യങ്ങളെന്തെന്നു നിങ്ങൾ മനസിലാക്കണം. നിങ്ങൾക്ക് അതു ചെയ്യാൻ കഴിയുന്നില്ലെങ്കിൽ തന്ത്രങ്ങളിൽ മാറ്റംവരുത്തി ഞങ്ങള്‍ അവ നേടിയെടുക്കുമെന്നും ടില്ലേഴ്സൺ പറഞ്ഞു.

പാക്കിസ്ഥാനുമായി വളരെ തുറന്ന ചർച്ചയാണുണ്ടായത്. 80 ശതമാനത്തോളം സമയവും അവരെ കേൾക്കുകയായിരുന്നു. ബാക്കി 20 ശതമാനം സമയം മാത്രമാണ് ഞങ്ങൾ സംസാരിച്ചതെന്നും ടില്ലേഴ്സൺ വ്യക്തമാക്കിയിട്ടുണ്ട്.