Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിസി റാങ്കിങ്ങിൽ കോഹ്‌‍ലി വീണ്ടും ഒന്നാമത്; പോയന്റിൽ സച്ചിനെയും മറികടന്നു

Kohli ന്യൂസീലൻഡിനെതിരെ സെഞ്ചുറി നേടിയ വിരാട് കോഹ്‍ലി

ന്യൂഡൽഹി∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി വീണ്ടും ഐസിസി ഏകദിന റാങ്കിങിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്സ് പിടിച്ചടക്കിയ സ്ഥാനം വെറും പത്തു ദിവസത്തിനുള്ളിൽ തിരിച്ചുപിടിച്ചാണ് കോഹ്‍ലി വീണ്ടും ഒന്നാമതെത്തിയത്.

ഏകദിന റാങ്കിങ്ങിൽ 889 പോയിന്റാണ് ഇന്ത്യൻ നായകനു നിലവിലുള്ളത്. ഒരു ഇന്ത്യന്‍ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്. 1998ൽ സച്ചിൻ തെൻഡുൽക്കര്‍ നേടിയ 887 പോയിന്റെന്ന റെക്കോർഡും കോഹ്‍ലി ഇതോടെ മറികടന്നു.

ന്യൂസീലന്‍‌‍ഡിനെതിരായ ഏകദിന പരമ്പരയില്‍ 263 റൺസാണ് മൂന്നു കളികളില്‍ നിന്ന് കോഹ്‌ലി അടിച്ചുകൂട്ടിയത്. അവസാന ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവച്ച കോഹ്‍‌ലി 32–ാം ഏകദിന സെഞ്ചുറിയും നേടി.

മറ്റൊരു ഇന്ത്യൻ താരമായ രോഹിത് ശർമ 799 പോയിന്റോടെ പട്ടികയിൽ ഏഴാമതാണ്. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി പതിനൊന്നാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ മാത്രമാണ് ബോളിങ്ങിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.