Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കൽ: തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹർത്താൽ

Guruvayoor Parthasarathy Temple

തൃശൂർ∙ ഗുരുവായൂര്‍ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹിന്ദു ഐക്യവേദി ഹർത്താൽ. ചൊവ്വാഴ്ച പുലർച്ചയോടെയാണ് പൊലീസ് സംരക്ഷണത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതരെത്തി ക്ഷേത്രം ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു എക്സിക്യൂട്ടീവ് ഓഫിസറുടെ നടപടി. ക്ഷേത്രം ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടർന്ന് നടപടികൾ നീണ്ടുപോയിരുന്നു. ക്ഷേത്രപരിസരത്ത് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.

ഇരുട്ടിന്റെ മറവിൽ പൊലീസ് സന്നാഹത്തോടെ മലബാർ ദേവസ്വം ബോർഡ് അധികൃതർ പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര ധ്വംസനവും ഭരണഘടനാ ലംഘനവുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതികരിച്ചു. വിവിധ മതസ്ഥരുടെ ആരാധനാകേന്ദ്രങ്ങളിലെ ഭരണപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുന്ന പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇട നൽകുമെന്നും കുമ്മനം പറഞ്ഞു.

related stories