Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലൂ വെയിൽ ഗെയിം: ബോധവത്കരണം വേണമെന്ന് സുപ്രീംകോടതി

Blue whale game

ന്യൂഡൽഹി∙ ബ്ലൂ വെയിൽ പോലുള്ള സോഷ്യൽ ഗെയിമുകളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണു നിർദ്ദേശം നൽകിയത്. ഇതിനായി വിദ്യാലയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണം. കുട്ടികളെ ജീവിതത്തിന്റെ മനോഹാരിതയെ പറ്റി ബോധവാന്മാരാക്കണമെന്നും ജസ്റ്റിസുമാരായ എൻ. ഖൻവിൽക്കർ ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുൾപ്പെടുന്ന ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തണമെന്നും കോടതി കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

കൂടാതെ ബ്ലൂ വെയിലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ആത്മഹത്യകളെ പറ്റി പഠിക്കാൻ കേന്ദ്രം വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 27ന് സോഷ്യൽ മീഡിയ ഗെയിമുകളെ പറ്റി ബോധവത്കരണ പരിപാടി സംപ്രേഷണം ചെയ്യാൻ ദൂരദർശന് കഴിയുമോ എന്നും കോടതി ചോദിച്ചു. കുട്ടികളുടെ ജീവൻ അപഹരിക്കുന്ന ഡിജിറ്റൽ ഗെയിമുകളിൽ ബോധവത്കരണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ സ്നേഹ കലിത നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.