Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഡിയു - ജെഡിഎസ് ലയനം വൈകാതെയെന്നു സൂചന; നിഷേധിച്ച് വീരേന്ദ്രകുമാർ

MP Veerendrakumar

തിരുവനന്തപുരം∙ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജെഡിയു - ജെഡിഎസ് ലയനം വൈകാതെ ഉണ്ടാകുമെന്നു സൂചന. ഇടതുമുന്നണിയില്‍ ചേരാന്‍ എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരുക്കം തുടങ്ങി. ലോക്സഭാ തിര​ഞ്ഞെടുപ്പിലെ സീറ്റ് ധാരണയ്ക്കായി സിപിഎം - ജെഡിഎസ് ചര്‍ച്ച ഉടന്‍ നടക്കുമെന്നാണ് അറിയുന്നത്. ലയനത്തിന്റെയും ദേശീയ രാഷ്ട്രീയത്തിലെ ചേരിമാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചേക്കും.

വാർത്ത നിഷേധിച്ച് വീരേന്ദ്രകുമാർ

എല്‍ഡിഎഫിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് എം.പി.വീരേന്ദ്രകുമാര്‍. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇപ്പോള്‍ യുഡിഎഫിലാണ്. ജെഡിയുവില്‍ ലയിക്കേണ്ടിയിരുന്നില്ല. എംപി സ്ഥാനം രാജിവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. നിതീഷ് കുമാറിനും സംഘ്പരിവാറിനും ഒപ്പം തുടരാനാവില്ലെന്നും വീരേന്ദ്രകുമാര്‍ വിശദീകരിച്ചു.

ചർച്ച നടത്തിയിട്ടില്ലെന്നു കോടിയേരി

എം.പി.വീരേന്ദ്രകുമാറുമായി ചര്‍ച്ച നടന്നിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇല്ലാത്ത കാര്യത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.