Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് ലഭിക്കാൻ വൈകിയെന്നു മുഖ്യമന്ത്രി പിണറായി

Pinarayi Vijayan

തിരുവനന്തപുരം∙ ഒാഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു ലഭിക്കാൻ വൈകിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റിനെക്കുറിച്ചു മുന്നറിയിപ്പു കിട്ടിയത് വ്യാഴാഴ്ച ഉച്ചയ്ക്കു മാത്രമാണ്. ഏഴു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ നിസഹകരണമാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസം. വള്ളങ്ങൾ ഉപേക്ഷിച്ചു മടങ്ങാൻ പലരും തയാറല്ല.

33 വള്ളങ്ങളിലായി മൽസ്യബന്ധനത്തിനു പോയവരാണ് മടങ്ങാൻ തയാറാകാത്തത്. പക്ഷേ ഇവരെല്ലാം സുരക്ഷിതരാണ്. രക്ഷാപ്രവർത്തനത്തിനാണു ഇപ്പോൾ മുൻഗണന നൽകുന്നത്. 33 പേർ ഇതുവരെ തിരിച്ചെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ വിമാനങ്ങൾ അയയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.