Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വത്തു വാരി ഒപിഎസ്, സെക്രട്ടേറിയറ്റിൽ പഞ്ചിങ്, കേരളത്തിന് മേൽകൈ– വാർത്തകൾ

news-at-a-glance

ചായക്കടയിൽനിന്ന് പടർന്ന് പന്തലിച്ച് പനീർസെൽവം; ആസ്തി 2200 കോടി

ചെന്നൈ∙ തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വവും കുടുംബവും അധികാരത്തിന്റെ പിന്തുണയോടെ സമ്പാദിച്ചത് 2200 കോടി രൂപ. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭൂമി വാങ്ങിക്കൂട്ടിയ പനീർസെൽവം ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു. വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍നിന്നു കോടികള്‍ കൈപ്പറ്റിയെന്നും രേഖകളുണ്ട്. വിശദമായ വായനയ്ക്ക്...

മുന്നറിയിപ്പ് ഫയലിൽ കെട്ടിവച്ച സർക്കാരിന്റേത് വലിയ വീഴ്ച: ചെന്നിത്തല

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഫയലില്‍ കെട്ടിവ‌ച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണു ചുഴലിക്കാറ്റാണെന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാതിരുന്നത് വലിയ വീഴ്ചയാണ്. നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശദമായ വായനയ്ക്ക്...

ബ്രിട്ടനെ ത്രസിപ്പിച്ച ‘നൂറ്റാണ്ടിലെ വിവാദനായിക’ ക്രിസ്റ്റിൻ കീലർ വിടവാങ്ങി

ലണ്ടൻ∙ ശീതയുദ്ധകാലത്ത് ബ്രിട്ടനെ നടുക്കിയ ‘നൂറ്റാണ്ടിലെ വിവാദനായിക’ ക്രിസ്റ്റിൻ കീലർ (75) ആരവങ്ങളില്ലാതെ ലോകത്തോട് വിടപറഞ്ഞു. ബ്രിട്ടന്റെ രഹസ്യങ്ങൾ റഷ്യയിലെത്തിച്ച ‘പ്രഫ്യൂമോ’ ചാരവൃത്തിക്കേസിലെ മാദകറാണി, അവസാനകാലത്ത് തീർത്തും ദരിദ്രയായിരുന്നു. തെക്കൻ ഇംഗ്ലണ്ടിലെ ഫാൺബറോയിലെ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് മകൻ സെയ്മൊർ പ്ലാറ്റ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വിശദമായ വായനയ്ക്ക്...

ഇസ്രയേൽ തലസ്ഥാനം: യുഎസ് തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി∙ ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പലസ്തീൻ വിഷയത്തിൽ സ്വതന്ത്ര നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. വിഷയത്തിൽ യുഎസിനെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടനും നിലപാടെടുത്തിരുന്നു. വിശദമായ വായനയ്ക്ക്...

ആധാർ ബന്ധിപ്പിക്കൽ: കാലാവധി മാർച്ച് 31 വരെയാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂ‍ഡൽഹി∙ ബാങ്ക് അക്കൗണ്ടും വിവിധ സർക്കാർ പദ്ധതികളുമായും ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സർക്കാർ. നിലവിൽ ഡിസംബർ 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2018 മാർച്ച് 31 വരെയാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ ആധാർ നമ്പർ ഇല്ലാത്തവർക്കു മാത്രമേ കാലാവധി നീട്ടൽ പ്രയോജനപ്പെടൂ. വിശദമായ വായനയ്ക്ക്...

സെക്രട്ടേറിയറ്റിൽ ജനുവരി മുതൽ പഞ്ചിങ് നിർബന്ധം; ചെയ്തില്ലെങ്കിൽ ശമ്പളമില്ല

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റില്‍ 2018 ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി. ബയോമെട്രിക് പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂവെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ഹാജർ ബന്ധിപ്പിക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുംവിധം ധരിക്കണമെന്നും നിർദേശമുണ്ട്. വിശദമായ വായനയ്ക്ക്...

കൂടുതൽ വാർത്തകൾക്ക്: Latest News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.