Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ന്യൂസ് വാർത്താതാരം: അന്തിമ പട്ടികയിൽ ഇവർ നാലുപേർ

News Maker

അരൂർ∙ 2017ലെ വാര്‍ത്താതാരത്തെ കണ്ടെത്താന്‍ എംആര്‍എഫ് വേപോക്യോര്‍ പെയിന്‍റ്സിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന അഭിപ്രായവോട്ടെടുപ്പിനുള്ള അന്തിമപട്ടികയായി.  കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നടി പാര്‍വതി, യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരാണ് അന്തിമപട്ടികയില്‍ ഇടംനേടിയത്. 

പ്രാഥമികപട്ടികയില്‍നിന്ന് എസ്എംഎസ്-ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പ്രേക്ഷകര്‍ നാലുപേരെ തിരഞ്ഞെടുത്തത്. അന്തിമപട്ടിക പ്രഖ്യാപിച്ച് മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത പരിപാടിയി ല്‍മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഗാനരചയിതാവ് അനില്‍ പനച്ചൂരാന്‍, മാധ്യമപ്രവര്‍ത്തക രേണു രാമനാഥ് എന്നിവര്‍ പങ്കെടുത്തു. 

ഇനി ഒരുമാസം നീളുന്ന എസ്എംഎസ്- ഓണ്‍ലൈന്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മുന്നിലെത്തുന്ന വ്യക്തി വാര്‍ത്താതാരമാകും– വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ Manaoramanews.com/newsmaker സന്ദര്‍ശിക്കുക.